ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

കൊയിലാണ്ടി: ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. കൊയിലാണ്ടി കോടതിയിൽ നടന്ന മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ സത്യൻ നിർവഹിച്ചു. അഡ്വ. ജി നിമിഷ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ. പി പ്രശാന്ത്, യൂണിറ്റ് സെക്രട്ടറി അഡ്വ. പി. ജെതിൻ, അഡ്വ. എൻ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. അഡ്വ. ജി. സുഭാഷ് സ്വാഗതവും അഡ്വ. അനുരാജ് നന്ദിയും പറഞ്ഞു.
