ഏഴു വയസ്സുകാരിയായ മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അഭിഭാഷകനായ അച്ഛൻ പിടിയിൽ

തൃശൂർ: ഏഴു വയസ്സുകാരിയായ മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അഭിഭാഷകനായ അച്ഛൻ പിടിയിൽ. പേരമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് അച്ഛൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്ന് മകൾ വെളിപ്പെടുത്തിയത്.

സ്വന്തം വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് രാവിലെ കുന്നംകുളം കോടതിയിൽ ഹാജരാക്കും. കേസ് അന്തിക്കാട് പൊലീസിന് കൈമാറും.

