KOYILANDY DIARY.COM

The Perfect News Portal

അഭിഭാഷകയെ മർദിച്ച കേസ്; പ്രതി ബെയിലിൻ ദാസ് റിമാൻഡിൽ

തിരുവനന്തപുരത്ത് അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയിലിൻ ദാസിനെ റിമാൻഡ് ചെയ്തു. ഈ മാസം 30 വരെയാണ് റിമാ‍ൻഡ് ചെയ്തിരിക്കുന്നത്. ബെയിലിൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ബെയിലിൻ ദാസിനെതിരെ ഒരു വകുപ്പ് കൂടി ഇന്ന് ചുമത്തിയിരുന്നു. മർദ്ദിച്ച് മുറിവേൽപ്പിച്ചതിനുള്ള വകുപ്പു കൂടിയാണ് ചുമത്തിയത്.

കൈ കൊണ്ടുള്ള മർദ്ദനത്തിൽ എല്ലിന് പൊട്ടൽ ഉണ്ടായ സാഹചര്യത്തിലായിരുന്നു നടപടി. അതേസമയം ശ്യാമിലി ബെയിലിനെ തിരിച്ച് മര്‍ദിച്ചുവെന്ന് അഭിഭാഷകൻ കോടതിയില്‍ പറഞ്ഞിരുന്നു. ചെവിയിൽ അടിച്ചുവെന്നും കേൾവിക്ക് തകരാറുണ്ടെന്നും പുരികത്തിനു മുകളിൽ നഖം കൊണ്ട് മുറിവേറ്റ പാടുണ്ടെന്നുമാണ് ബെയിലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

Share news