ലത്തീഫ് കവലാടിനെ പി പി ഫാമിലി പൊന്നാടയും മൊമൻന്റോയും നൽകി ആദരിച്ചു

കൊയിലാണ്ടി: ലത്തീഫ് കവലാടിനെ പി പി ഫാമിലി പൊന്നാടയും മൊമൻന്റോയും നൽകി ആദരിച്ചു. ഫൈസൽ. പി. പി. അധ്യക്ഷത വഹിച്ചു. പി പി ഫാമിലി ഗ്രൂപ്പ് കൺവീനർ സുനീർ പി. പി സ്വാഗതം പറഞ്ഞു. ചടങ്ങിൽ കുഞ്ഞികോയ, അബ്ദു റഹിമാൻ, അബൂബക്കർ, സിറാജ്, നൗഫൽ എന്നിവർ സംസാരിച്ചു. ഗ്രെയ്‌സ് കോളജ് അദ്ധ്യാപകൻ ചെങ്ങോട്ടുകാവ് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കവലാട് മഹല്ല് കമ്മിറ്റി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ച് വരുകയാണ് ലത്തീഫ്. പി. പി.
