സര്‍പ്പ ആപ്പിലൂടെ കഴിഞ്ഞ വർഷം 16540 പാമ്പുകളെ പിടികൂടി കാട്ടിലേക്ക് പറഞ്ഞുവിട്ടു
സര്‍പ്പ ആപ്പിലൂടെ കഴിഞ്ഞ വർഷം 6000 മൂർഖൻ പാമ്പുകളുൾപ്പെടെ 16540 പാമ്പുകളെ പിടികൂടി കാട്ടിലേക്ക് തിരികെ വിട്ടു. പാമ്പിനെ കണ്ടാല്‍ ഔദ്യോഗികമായി അധികൃതരെ വിവരമറിയിക്കാനും പാമ്പുപിടുത്തക്കാരുടെ സഹായം തേടുകയും ചെയ്യാനായി കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ 2021 -ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആപ്പാണ് ‘സര്‍പ്പ.’

കഴിഞ്ഞ വര്‍ഷംമാത്രം 16,453 പാമ്പുകളെ സുരക്ഷിതമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടക്കി അയക്കാന്‍ സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന് (സ്‌നേക് അവയര്‍നസ് റെസ്‌ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്) കഴിഞ്ഞു. ഏറ്റവും കൂടുതല്‍ (3542) പാമ്പുകളെ രക്ഷപ്പെടുത്തിയത് കണ്ണൂരില്‍ നിന്നും ഏറ്റവും കുറവ് ഇടുക്കി (39) ജില്ലയില്‍ നിന്നുമാണ്. പാമ്പുകടിമൂലമുള്ള മരണം കുറയ്ക്കുന്നതിലും സര്‍പ്പ സഹായകമായിട്ടുണ്ട്. 2019ല്‍ 130 പേര്‍ കടിയേറ്റ് മരിച്ചപ്പോള്‍ 2023ല്‍ 40 ആയി കുറഞ്ഞു. 45,000 പാമ്പുകളെ ഇതിനകം പിടികൂടി. പാമ്പുകളെ പിടികൂടാന്‍ ലൈസന്‍സുള്ള 2700 വളന്റിയര്‍മാര്‍ സര്‍പ്പയ്ക്കുകീഴിലുണ്ട്

വിഷാംശം കൂടുതലുള്ള 15 ഇനം പാമ്പുകളെ ജനവാസമേഖലയില്‍നിന്ന് പിടികൂടി. മൂര്‍ഖന്‍–5951, പെരുമ്പാമ്പ് -4371, ചേര –2154, അണലി –697, തവിടന്‍ വെള്ളിവരയന്‍– 596, കാട്ടുപാമ്പ് –550, വെള്ളിവരയന്‍– 384, നീര്‍ക്കോലി –215, വെള്ളിക്കെട്ടന്‍–199, മണ്ണൂലി–149, രാജവെമ്പാല –126, മറ്റു പാമ്പിനങ്ങള്‍ –1061 എന്നിങ്ങനെയാണ് സര്‍പ്പ ആപ് വഴി പിടികൂടി രക്ഷപ്പെടുത്തിയ കണക്ക്.

ഔദ്യോഗിക പരിശീലനം നേടിയ റെസ്‌ക്യൂവര്‍മാരാണ് പാമ്പിനെ പിടികൂടുന്നതിനായി ഇതുവഴിയെത്തുന്നത്. ലൊക്കേഷനടക്കം നല്‍കിയിട്ടുള്ള ആപില്‍ പാമ്പുപിടിത്തക്കാരുടെയും ഓഫീസര്‍മാരുടെയും വിവരങ്ങളെല്ലാം കൃത്യമായി നല്‍കിയിട്ടുണ്ട്.




