ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: പട്ടികജാതി വിഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികൾക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൊയിലാണ്ടി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ നടപ്പു വാർഷിക പദ്ധതിയിൽ ഏഴര ലക്ഷത്തോളം തുക ചെലവഴിച്ച സംരംഭത്തിൻ്റെ വിതരണം നഗരസഭ അധ്യക്ഷ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗണത്തിൽ നടന്ന പരിപാടിയിൽ ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷനായിരുന്നു.

സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, കെ.എ. ഇന്ദിര, ഇ.കെ. അജിത്ത്, കൗൺസിലർമാരായ എ. അസീസ്, രജീഷ് വെങ്ങളത്തു കണ്ടി, എം. പ്രമോദ്, എസ്.സി.ഡി.ഒ. അനിത എന്നിവർ സംസാരിച്ചു.
