വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങൾ കൂടി എത്തും

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങൾ കൂടി എത്തും. ഒരു സംഘം ഇതിനകം തന്നെ ദുരന്തബാധിത പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. കേരളം, തമിഴ്‌നാട്ടിലെ ആരക്കോണം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഓരോ സംഘം വീതമാണ് എത്തുക.

മുപ്പതു പേരാകും ഓരോ സംഘത്തിലുമുണ്ടാകുക. കേരള ഫയർഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്, റവന്യൂ, കരസേന, തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവയെല്ലാം എൻഡിആർഎഫിനു പുറമെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

