മൂന്നാർ: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞു. ഗതാഗതം തടസപ്പെട്ടു. കൂറ്റൻ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. അടിമാലി മൂന്നാർ റൂട്ടിൽ പള്ളിവാസലിന് സമീപവും ഉരുൾ പൊട്ടലിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണിട്ടുണ്ട്.