ഉരുൾപൊട്ടൽ ദുരന്തം: 250 കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിനിരയായ കുട്ടികൾക്ക് പഠനാവശ്യങ്ങൾക്കുള്ള ലാപ്ടോപുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്‌തു. സിഎസ്ആർ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ച് 250 കുട്ടികൾക്കാണ് ലാപ്ടോപ് നൽകുന്നത്. കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ ഒരുക്കിയ റെസിലിയൻസ് സെന്ററിന്റെ ഉദ്ഘാടനവും നടന്നു.

ലിവിങ് ലാബ് പദ്ധതിയുടെ ഭാഗമായാണ് ഈ കേന്ദ്രം ഒരുക്കിയത്. കണിച്ചാർ പഞ്ചായത്തിലെ ദുരന്ത ലഘൂകരണ പ്രവർത്തങ്ങളുടെ ഭാഗമായാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ലിവിങ് ലാബ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിൽതന്നെ ആദ്യമാണിത്.

