KOYILANDY DIARY.COM

The Perfect News Portal

ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍കുന്നില്‍  മണ്ണിടിച്ചില്‍.

ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍കുന്നില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ വലിയ പാറക്കല്ല് ഉരുണ്ട് വീണ് പ്രദേശം അപകടം ഭീഷണിയില്‍. മണ്ണിടിച്ചിലിനെ  തുടര്‍ന്ന് അതിന്റെ താഴെ പ്രവര്‍ത്തിക്കുന്ന താസ് ഡിസ്പ്ലെയ്സ് കമ്പനിയുടെ കെട്ടിടം ഭാഗികമായി തകര്‍ന്നു. മൂടാടി സ്വദേശി ഹുസൈന്‍ സൗഭാഗ്യയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മലയുടെ ഒരു ഭാഗത്ത് മണ്ണ് ഊര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്.
രണ്ടാഴ്ച മുമ്പ് തൊട്ടടുത്തുള്ള സ്ഥലത്ത്  വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഉച്ചയോടെ വീണ്ടും വലിയ പാറക്കല്ല് താഴോട്ട് വലിയ ശബ്ദത്തോടെ പതിക്കുകയായിരുന്നു. സമീപത്തെ തെങ്ങ് കടപുഴകുകയും, കെട്ടിടത്തിന് മുകളില്‍ പതിക്കുകയും ചെയ്തു. ഈ കെട്ടിടത്തെ കൂടാതെ നിരവധി വീടുകള്‍ ഇവിടെയുണ്ട്. നിലവില്‍ വലിയ ഒരു കല്ല് കൂടി അടര്‍ന്ന് നില്‍ക്കുകയാണ്. മഴ കനത്തുപെയ്താല്‍  ആ പാറക്കല്ലും താഴോട്ട് പതിക്കുന്ന അവസ്ഥയാണുളള്ളത്. വില്ലേജ്  അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
Share news