KOYILANDY DIARY.COM

The Perfect News Portal

അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി

അടിമാലി: അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. അടിമാലി ഇരുമ്പുപാലത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. 

ദേശീയപാത നിർമ്മാണത്തിന്റെ ഭാ​ഗമായി ഓടയും സംരക്ഷണഭിത്തിയും നിർമ്മിക്കുന്ന ജോലി നടക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞത്. കഴുത്തുവരെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ ഏറെപ്പണിപ്പെട്ടാണ് പുറത്തെടുത്തത്. രണ്ടു തൊഴിലാളികളെയും അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news