കൊയിലാണ്ടി പാതാർ വളപ്പിലെ അംഗൻവാടി കെ വി മോഹൻ കുമാർ സന്ദർശിച്ചു
കൊയിലാണ്ടി പാതാർ വളപ്പിൽ അംഗൻവാടിയും പ്രദേശത്തെ വീടുകളും ഭക്ഷ്യ സുരക്ഷ കമ്മീഷൻ ചെയർമാൻ കെ വി മോഹൻ കുമാർ, ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. പി വസന്തം എന്നിവർ സന്ദർശിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷൻറെ സന്ദർശനത്തോടനുബന്ധിച്ച് അംഗൻവാടി പരിസരത്ത് വെച്ചുനടന്ന ചടങ്ങിൽ അഡ്വ. പി വസന്തം അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ മോഹൻ കുമാർ കാര്യങ്ങൾ വിശദീകരിച്ചു.

മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ജില്ലാ വിജിലൻസ് കമ്മിറ്റി അംഗവുമായ അജിത്ത് കൗൺസിലർ വി പി ഇബ്രാഹിം കുട്ടി എന്നിവർ പങ്കെടുത്തു. പരിപാടിയിൽ ഐസിഡിഎസ് ഉദ്യോഗസ്ഥർ അനുരാധ, സബിത റേഷനിങ് ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ പി, ശ്രീലേഷ് മാരാത്ത്, ബിജു കെ കെ, സുഭാഷ് സി, ജീവനക്കാരായ ശ്രീജിത്ത് കുമാർ കെ പി എന്നിവർ പങ്കെടുത്തു. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപറമ്പത്ത് സ്വാഗതവും റേഷനിങ് ഇൻസ്പെക്ടർ ശ്രീനിവാസൻ പുളിയുള്ളതിൽ നന്ദിയും പറഞ്ഞു.

