KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി തമോഘ്നയിൽ കെ.വി ജാനു (84) നിര്യാതയായി.

കൊയിലാണ്ടി: പന്തലായനി തമോഘ്നയിൽ കെ.വി ജാനു (84) നിര്യാതയായി. കണ്ണൂർ, കൂട്ടുപുഴയിൽ ആദ്യകാല സിപിഐ(എം) പ്രവർത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡണ്ടുമായിരുന്നു). ശവസംസ്ക്കാരം: വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിക്ക് കാവുംവട്ടം മമ്മിളി മീത്തൽ വീട്ടുവളപ്പിൽ, ഉച്ചക്ക് 12 മണിവരെ പന്തലായനി, കൂമൻതോട്, തമോഘ്നയിൽ പൊതുദർശനം). ഭർത്താവ്: പരേതനായ എം.എം ഗോപാലൻ (കണ്ണൂർ കൂട്ടുപുഴയിലെ ആദ്യകാല സിപിഐ(എം) പ്രവർത്തകൻ, പായം ലോക്കൽ സെക്രട്ടറി, കാവുംവട്ടം ബ്രാഞ്ച് സെക്രട്ടറി, മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ഏറെക്കാലം ജയിൽവാസം അനുഷ്ടിച്ചിരുന്നു).

മക്കൾ: എം.ജി പ്രഭാകരൻ (റിട്ട. കെൽട്രോൺ, തിരുവനന്തപുരം), എം.എ. രവീന്ദ്രൻ (പറേച്ചാലിൽ), എം.എം ചന്ദ്രൻ (റിട്ട: ഡി.ഇ.ഒ, സിപിഐ(എം) പന്തലായനി സൌത്ത് ബ്രാഞ്ച് സെക്രട്ടറി, ലൈബ്രറി മേഖലാ കൺവീനർ, നഗരസഭ വിദ്യാഭ്യാസ കോ-ഓർഡിനേറ്റർ), എം.എം. ശ്യാമള (റിട്ട. ജില്ലാ മെഡിക്കൽ ഓഫീസ് സൂപ്രണ്ട്), സിപിഐ(എം) പെരുവട്ടൂർ സൌത്ത് ബ്രാഞ്ച് അംഗം, സുരക്ഷാ പാലിയേറ്റീവ് മേഖലാ ട്രഷറർ), പരേതയായ എം.എം പ്രേമലത.

മരുമക്കൾ: ലക്ഷ്മി പറേച്ചാലിൽ, റിട്ട. അംഗൻവാടി ഹെൽപ്പർ, കാവുംവട്ടം), സംഗീത പി (ടീച്ചർ, പന്തലായനി ഹയർസെക്കണ്ടറി സ്കൂൾ), സുരേന്ദ്രൻ (റിട്ട. അക്കൌണ്ടൻ്റ്, കൊയിലാണ്ടി നഗരസഭ). സഹോദരങ്ങൾ: കെ.വി ശാദദ (വരകുന്ന്), കെ.വി ലീല (കൊയിലാണ്ടി), പരേതനായ കെ.വി ദാസൻ (മണമൽ). 

Advertisements
Share news