കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (കെകെഎംഎ) അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു

കുവൈത്ത്: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (കെകെഎംഎ) അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു. അസോസിയേഷൻ കുടുബത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, മോട്ടിവേഷൻ ക്ലാസും കൊയിലാണ്ടി മുൻസിപ്പൽ കൌൺസിലർ എ. അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മദ്രസത്തുൽ ബദരിയാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

സോഷ്യൽ മീഡിയായിലെ നന്മകളും, തിന്മകളും നിയന്ത്രിക്കുന്നതിലെ വിജയത്തെ സ്വായത്തമാക്കുവാൻ സാധിച്ചാൽ മാത്രമേ ഈ കാലത്തെ അതിജീവിക്കുവാൻ സാധിക്കുള്ളുവെന്ന് അദ്ധേഹം പറഞ്ഞു. സാബു കീഴരിയൂർ (റിട്ട. സബ്ബ് ഇൻസ്പക്ടർ), Dr. ഇസ്മയിൽ മരിതേരി) എന്നിവർ മോട്ടിവേഷൻ ക്ലാസ്സ് നിയന്ത്രിച്ചു. പ്രമുഖ വാഗ്മി ശുഹൈൽ ഹൈതമി (പ്രിൻസിപ്പൾ ദഅവാ കോളേജ്) ഉൽബോധന ക്ലാസ് നടത്തി.
കെ കെ എം എ സംസ്ഥാന പ്രസിഡന്റ് കെ.കെ അബ്ദുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലടി, ഇ കെ. അബുള്ള, പ്രമുഖ എഴുത്തുകാരൻ നജീബ് മൂടാടി, ടി.എം. ഇസ്ഹാഖ് (കണ്ണൂർ ജില്ല പ്രസിഡണ്ട്) കെ.പി. അഷ്റഫ്, ഫർവാനിയ സോൺ വർക്കിംഗ് പ്രസിഡന്റ് മൊയ്തീൻ കോയ, സോൺ വൈസ് പ്രസിഡന്റ് സാബിർ മുമ്മദ്, പി.കെ. കുട്യാലി, യു എ ബക്കർ എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ നേതാക്കളായ മാമുക്കോയ അബ്ദുകുറ്റിച്ചിറ, യുസഫ്, മമ്മൂട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഖിറാഅത്ത് ഹാഷിം തങ്ങൾ സ്വാഗതവും അമേത്ത് ബഷീർ നന്ദിയും പറഞ്ഞു.
