KOYILANDY DIARY

The Perfect News Portal

കുറ്റ്യാടി തണൽ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കുറ്റ്യാടി: തണൽ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സൗജന്യ മുഖ വൈകല്യങ്ങൾ, മുച്ചിറി, മുറി അണ്ണാക്ക് തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സ നൽകുന്നതിനായി കടിയങ്ങാട് തണൽ കാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. സ്റ്റാർ കെയർ ഹോസ്പ്പിറ്റൽ, സ്മൈൽ ട്രെയിൻ എന്നിവയുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശസ്ത്രക്രിയകൾ, തെറാപ്പികൾ തുടങ്ങിയ മുഴുവൻ ചികിത്സയും സൗജന്യമാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

23ന് രാവിലെ 10 മണിക്ക് തണൽ പ്രസിഡണ്ട് ഡോ. സച്ചിത് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കാൻ 9645397403 ,9846710965 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പി.കെ. നവാസ്  പി. എം. ഫൈസൽ, സിബി കുന്നുമ്മൽ, സരിത്ത് കടിയങ്ങാട്, നോഫ് കെ.കെ, കെ.പി.ആർ അഫീഫ്, സിദ്ദാ#ത്ഥ് നരിക്കൂട്ടുംചാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.