കുറുവങ്ങാട് സൗത്ത് യു പി സ്കൂൾ സൗത്ത് ഫെസ്റ്റ് 2024 അംഗൻവാടി കലോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു പി സ്കൂൾ പ്രദേശത്തെ വിവിധ അംഗൻവാടികളെ ഉൾപ്പെടുത്തി സൗത്ത്ഫെസ്റ്റ് 2024 അംഗനവാടി കലോത്സവം സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മാരുതി അങ്കണവാടി വിജയിയായും നിർമ്മാല്യം അങ്കണവാടി റണ്ണേഴ്സ് അപ്പുമായി.

വിജയികൾക്ക് നാണു മാസ്റ്റർ സ്മാരക റോളിങ് ട്രോഫി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് നൽകി. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. പരിപാടിയിൽ manager കൃഷ്ണേട്ടൻ, ജ്യോതി നാളിനം നസീമ, ഹാസിഫ്, റിയാസ്, സിദ്ധിഖ് എന്നിവർ സംസാരിച്ചു.
