കുറുവങ്ങാട് സൗത്ത് യു പി സ്കൂൾ ‘വിജയഭേരി 2024’ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു പി സ്കൂൾ ‘വിജയഭേരി 2024’ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. കുറുവങ്ങാട് സൗത്ത് യു പി സ്കൂളിൽ 2024-25 വർഷങ്ങളിൽ സംസ്ഥാന, ജില്ലാ, സബ്ജില്ലാ മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

2024 – 25 വർഷത്തെ വിവിധ ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്ത എ ആർ രാഗനന്ദ STAR OF THE YEAR ആയി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ഹാസിഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് നസീമ, ബിജു ടി കെ എന്നിവർ സംസാരിച്ചു. മത്സരത്തിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും ഉപഹാരം നൽകി.
