കുറുവങ്ങാട് സൗത്ത് യു.പി സ്കൂൾ ഹരിത സേനാംഗങ്ങളെ ആദരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹരിത സേന അംഗങ്ങളെ ആദരിച്ചു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കന്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷീബ, തങ്കമണി, ശോഭന, ഷൈമ, വത്സല, ശ്രിൻജില, പ്രേമലത, ബിന്ദു എന്നിവരാണ് ആദരവ് ഏറ്റ് വാങ്ങിയത്.

ചടങ്ങിൽ ഹെഡ് മാസ്റ്റർ എം. മോഹൻ കുമാർ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഡി.കെ ബിജു, യഷീന, കെ. പി ഹാസിഫ്, മൊണാൽ ഫെസ, പരിസ്ഥിതി സ്റ്റുഡന്റ് കോഡിനേറ്റർ മുഹമ്മദ് ആഖിൽ, കെ. റിയാസ് സംസാരിച്ചു. ചടങ്ങിൽ പിടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. പ്രേമലത ഹരിത കർമ സേനക്ക് വേണ്ടി നന്ദി അറിയിച്ചു.
