അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹത്തിനൊരുങ്ങി കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രം

കൊയിലാണ്ടി: അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹത്തിനൊരുങ്ങി കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രം. ഒരു പ്രദേശമാകെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് ഡിസംബർ 15 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ യജ്ഞാചാര്യൻ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സപ്താഹ യജ്ഞം നടക്കും. ഞായറാഴ്ച (15/12/24) രാവിലെ 9 മണിയ്ക്ക് കൂട്ട പ്രാർത്ഥനയോട് കൂടി കലവറ നിറയ്ക്കൽ നടക്കും. വൈകുന്നേരം 5:30 ന് യജ്ഞാചാര്യനെ ക്ഷേത്ര സന്നിധിയിലേയ്ക്ക് വാദ്യമേളങ്ങളുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് ആനയിക്കും.

തുടർന്ന് ക്ഷേത്രം ഊരാളൻ NE മോഹനൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കുബേരൻ നമ്പൂതിരിപ്പാട് ദീപ പ്രോജ്ജ്വലനം നടത്തി സപ്താഹ യജ്ഞത്തിന് തുടക്കം കുറിയ്ക്കും. വിവിധ ദൃശ്യാവിഷ്ക്കാരങ്ങളും, ഘോഷയാത്രകളും, സപ്താഹ യജ്ഞത്തിന് മാറ്റ് കൂട്ടും. മുഴുവൻ ഭക്തജനങ്ങളേയും സപ്താഹ യജ്ഞത്തിന് ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ സിക്രട്ടറി PT ബാലകൃഷ്ണൻ, പ്രസിഡണ്ട് cp ബിജു, ട്രഷർ സുമേഷ് പുതിയ കാവിൽ. സപ്താഹ കമ്മിറ്റി ഭാരവാഹികൾ: നിഷ പീടികക്കണ്ടി, കൺവീനർ ശിവാനന്ദൻ മണമൽ, ട്രഷറർ ബാലകൃഷ്ണൻ മാണിക്ക്യ.

