കൊയിലാണ്ടി: കുറുവങ്ങാട് നീറ്റുവയൽ ഭദ്രകാളി ക്ഷേത്ര മഹോത്സവം ഫിബ്രവരി 17 ന് കൊടിയേറും. ഗണപതി, ഭദ്രകാളി, ചാമുണ്ടേശ്വരി, സുബ്രഹ്മണ്യൻ, നാഗരാജാവ്, നാഗയക്ഷി, ശ്താവ്, ഗുളികൻ എന്നീ ദേവതകൾക്കുള്ള പുജകൾ, താലപ്പൊലി, വലിയ ഗുരുതി എന്നീ വിശേഷ ചടങ്ങുകളോടെ ഉത്സവം കൊണ്ടാടുന്നു.