കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം
കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24 വരെ നടക്കും. ഒൿടോബർ 21 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ലളിതാ സഹസ്രനാമ സ്തോത്രം നാമജപവും, വിശ്വശാന്തി പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

7 മണിക്ക് കുട്ടികൾക്കുള്ള ക്വിസ് പ്രോഗ്രാം. ഒക്ടോബർ 22 ഞായറാഴ്ച ഗ്രന്ഥം വെക്കൽ. രാത്രി ഏഴിന് തിരുവാതിരക്കളി, അവതരണം നാലുപുരക്കൽ മാതൃസമിതി. തുടർന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ. 24ന് സരസ്വതി പൂജ, വാഹനപൂ,ജ ഗ്രന്ഥം എടുക്കൽ തുടർന്ന് വിദ്യാരംഭം.

