KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് ജനകീയ ആരോഗ്യ കേന്ദ്രം പ്രഖ്യാപനവും ആരോഗ്യമേളയും നടത്തി

 കൊയിലാണ്ടി: കുറുവങ്ങാട് ജനകീയ ആരോഗ്യ കേന്ദ്രം പ്രഖ്യാപനവും ആരോഗ്യമേളയും നടത്തി. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. നവകേരള കർമ്മ പദ്ധതി രണ്ടാം ഘട്ടത്തിൻറ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻറ്റെ സബ് സെൻറ്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിൻ്റെ സംസ്ഥാന തല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു.
കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ കുറുവങ്ങാട് കുടുംബ ക്ഷേമ ഉപകേന്ദ്രത്തെയാണ്  പദ്ധതിയുടെ ബാഗമായി തിരഞ്ഞെടുത്തത്. കുറുവങങാട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടനം തത്സമയം കാണിക്കുകയും പ്രാദേശിക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
Advertisements
കൗൺസിലർമാരായ രജീഷ് വെങ്കളത്ത്കണ്ടി, സുധ. സി, ബിന്ദു പി.ബി, സി. പ്രഭ ടീച്ചർ, വത്സരാജ്‌ എന്നിവരും കൊയിലാണ്ടി മുൻസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് സി, ബിന്ദുകല പി.ടി. എന്നിവർ സംസാരിച്ചു. തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനി സ്വാഗതവും, കുറുവങ്ങാട് ജനകീയ ആരോഗ്യ കേന്ദ്രം ജെ.പി.എച്ച്.എൻ. ഷഹനാസ് പി നന്ദിയും പറഞ്ഞു.
കുറുവങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിൽ വെച്ച് വിവിധ സ്ക്രീനിംഗ് ക്യാമ്പുകൾ അടങ്ങിയ ആരോഗ്യമേളയും സംഘടിപ്പിച്ചു. ആരോഗ്യമേളയിൽ ജീവിത ശൈലീരോഗ നിർണ്ണയം, ചികിത്സ, കാഴ്ച പരിശോധന, വിവ ക്യാമ്പയിൻറ്റെ ഭാഗമായ HB പരിശോധന, ഇ-സഞ്ജീവനി, ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചു.