KOYILANDY DIARY

The Perfect News Portal

കുറുവാളൂർ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

അത്തോളി: കുറുവാളൂർ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളായവരെ അനുമോദിച്ചു LSS, USS. SSLC. പരീക്ഷയിൽ ഫുൾ A+ നേടിയ ആത്മദേവ് എസ് ആർ, വൈഷ്ണവിക കെ, ശ്രീദേവി വി, സീതാലക്ഷ്മി ബി, അനിരുദ്ധ് സജീവൻ, ആദിത്യ ഷിബു, എന്നിവരെയും നീറ്റ് പരീക്ഷയിൽ ഉയർന്ന വിജയം കരസ്തമാക്കിയ അനാമിക കെ എം, കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ലക്ഷ്മി പി എസ്, മാളവിക പി ബി എന്നിവരെയുമാണ് അനുമോദിച്ചത്.
അനുമോദനയോഗം അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട് ബാലൻ കുന്നത്തറ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി. ദേവദാസൻ അധ്യക്ഷത വഹിച്ചു. വി വേലായുധൻ, കെ രാഘവൻ നായർ, കെ സുധീർ, സുകുമാരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി കെ കരുണാകരൻ സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു.