കുന്ന്യോറമല അപകടാവസ്ഥ എം.എൽഎ.യുടെയും നഗരസഭയുടെയും ഇടപെടൽ ശാശ്വത പരിഹാരത്തിലേക്ക്

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമല മണ്ണിടിച്ചിൽ അപകടാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളുടെ വീടും സ്ഥലും ഏറ്റെടുക്കാൻ എം.എൽ.എയും, നഗരസഭാ അധികൃതരും ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. വീടുകൾ വരുന്ന ഭൂമി അക്വയർ ചെയ്യാനും, നടപടികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനും തീരുമാനിച്ചു. അതുവരെ കുടുംബങ്ങൾക്ക് വാടക വീട്ടിലേക്ക് മാറി താമസിക്കാൻ മാസ വാടക ഇനത്തിൽ 8000 രൂപയും അനുവദിക്കാനും തീരുമാനിച്ചതായി എം.എൽഎ കാനത്തിൽ ജമീല അറിയിച്ചു.
.

.
പുരോഗതി വിലയിരുത്തുന്നതിനായി ഓണത്തിന് ശേഷം വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. കലക്ടറുടെ ചേംമ്പറിൽ നടന്ന ചർച്ചയിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, ഡെപ്യൂട്ടി കലക്ടർ, എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ, എഞ്ചീനിയേർസ്, വഗാഡ്, അദാനി പ്രതിനിധികൾ, നഗരസഭ കൌൺസിലർ കെ.എം. സുമതി, സെക്രട്ടറി ഇന്ദു എസ് ശങ്കരി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
