കുഞ്ഞികുളങ്ങര ക്ഷേത്ര വില്ലെഴുന്നള്ളിപ്പ് മഹോത്സവം 12ന് കൊടിയേറ്റം
ചേമഞ്ചേരി : പൂക്കാട് ശ്രീകുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ 6 നാൾ നീളുന്ന വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് ജനുവരി 12 തിങ്കളാഴ്ച കോടിയേറും. വൈകീട്ട് 4 മണിക്ക് ക്ഷേത്രം മേൽശാന്തി അരയാക്കിൽ പെരികമന ദാമോദരൻ നമ്പൂതിരിയുടെയും ക്ഷേത്ര ഊരാള കാരണവന്മാരുടേയും സാന്നിധ്യത്തിലാണ് കൊടിയേറ്റം.
.

.
- ക്ഷേത്ര പുനരുദ്ധാരണ – അഷ്ടബന്ധ നവീകരണകലശ ഫണ്ടിലേക്കുള്ള ആദ്യ സമർപ്പണം അക്ഷയ് ബി. രാജ് നടത്തും. സന്ധ്യക്ക് സഹസ്ര ദീപം തെളിയിക്കലും നാമസങ്കീർത്തനവും കൂട്ട പ്രാർത്ഥനയും നടക്കും. സരസ്വതിദേവി മണ്ഡപത്തിൽ ‘സുസ്മിത പാടുന്നു’ ഭക്തിരാഗ അരങ്ങേറും.
- 13ന് ശാസ്ത്രീയ നൃത്തസംഗവും ശ്രീഹരി കൊന്നന്നാട്ടിൻ്റെ തായമ്പകയും
- 14ന് വയനാട് സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേളയും കെ.വി. ആ ദർശിൻ്റെ തായമ്പകയും
- 15ന് ചെറിയ വിളക്ക് ദിനത്തിൽ ചുറ്റുവട്ടം – പ്രാദേശികലാദൃശ്യകവും സദനം അശ്വിൻമുരളിയുടെ വിശേഷാൽ തായമ്പകയും ആയിരം ഉണ്ണിയപ്പകൂട സമർപ്പണവും തണ്ണീരാ മൃത് വിതരണവും നടക്കും.
- 16ന് വെള്ളിയാഴ്ച വലിയ വിളക്ക് ദിനത്തിൽ പ്രഭാത പഞ്ചാരിമേളവും മുചുകുന്ന് പത്മനാഭനും സംഘവും ഒരുക്കുന്ന’ ഗരുഡഗർവ്വ ഭംഗം’ ഓട്ടൻതുള്ളലും ഷാജി ഭാസ്ക്കറിൻ്റെ നാദസ്വര കച്ചേരിയും നടക്കും. ഉച്ചയ്ക്ക് ശീവേലി എഴുന്നള്ളിപ്പിനും വൈകീട്ട് ദീപാരാധന എഴുന്നള്ളിപ്പിനും ശ്രീകാഞ്ഞിലശ്ശേരി പത്മനാഭൻ്റെ പ്രമാണത്തിൽ പഞ്ചാരിമേളവും പാണ്ടിമേളവും നടത്തും.
- വൈകീട്ട് 5.30ന് മഹാ കൂട്ടപ്രാർത്ഥനയും ചേമഞ്ചേരി പരത്തിക്കുന്ന് വരവ് സംഘത്തിൻ്റെ ഇളനീർകുല ആഘോഷവരവും നടക്കും. രാത്രി 8ന് റിജിൽ ചോയ്യേക്കാട്ടിൻ്റെ തായമ്പകയും 10 മണിക്ക് തിരുവനന്തപുരം അജന്ത തിയറ്റർ ഗ്രൂപ്പിൻ്റെ ചരിത്ര ഇതിഹാസ നാടകം ‘വംശം’ അരങ്ങേറും. പുലർച്ചെ വില്ലെഴുന്നള്ളിപ്പും വാളകം കൂടലും നടക്കും.
- 17ന് ശനിയാഴ്ച രാവിലെ 10 ന് തുലഭാരം,12 മണിക്ക് നടക്കുന്ന കലശം,എട്ടയാട്ടത്തോടെ സമാപിക്കും.



