കുമാരനാശാൻ സ്മൃതി സാഹിത്യപുരസ്‌കാരം രാധാകൃഷ്ണൻ ഒള്ളൂരിന്
.
കോഴിക്കോട്: കലാകാരൻമാരുടെ ദേശീയ സംഘടന ‘നന്മ’ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ കുമാരനാശാൻ സ്മൃതി സാഹിത്യ പുരസ്‌കാരത്തിന് രാധാകൃഷ്ണൻ ഒള്ളൂർ അർഹനായി. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത കവി പി കെ ഗോപി പുരസ്‌കാരം നൽകി. വിൽസൺ സാമുവൽ, രാജീവൻ മഠത്തിൽ, യു കെ രാഘവൻ, ഹരീന്ദ്രനാഥ് ഇയ്യാട് എന്നിവർ പങ്കെടുത്തു.

ഒട്ടേറെ കാവ്യ സമാഹാരങ്ങൾ രചിച്ച രാധാകൃഷ്ണൻ ഒള്ളൂർ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനാണ്. ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തമായ ആൽബങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നന്മ ബാലുശ്ശേരിമേഖല എക്സിക്യൂട്ടീവ് അംഗമാണ്.



