കുടുംബശ്രീ ബിസിനസ്-ടു-ബിസിനസ് മീറ്റ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും പങ്കെടുപ്പിച്ച് ബിസിനസ്-ടു-ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി സി കവിത ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ എ നീതു, ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.



