കുടുംബശ്രീ കലോത്സവം താലൂക്ക് തല സംഘാടകസമിതി രൂപീകരിച്ചു.

കൊയിലാണ്ടി: കുടുംബശ്രീ കലോത്സവം താലൂക്ക് തല സംഘാടകസമിതി രൂപീകരിച്ചു. പേരാമ്പ്ര, മേലടി, പന്തലായനി ബ്ലോക്കുകളിലെ ക്ലസ്റ്റർ തല സംഘാടകസമിതി പയ്യോളി നഗരസഭയിൽ നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ ബിജേഷ് ടി ടി ഡി പി എം ജില്ലാ മിഷൻ പരിപാടി വിശദീകരണം നടത്തി. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ മെയ് 28, 29 തീയതികളിൽ സ്റ്റേജ് മത്സര ഇനങ്ങൾ നടത്താൻ തീരുമാനിച്ചു. മെയ് 27ന് ഓഫ് സ്റ്റേജ് മത്സരങ്ങൾ നടത്തുന്നതാണ്.

സംഘാടകസമിതി യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പത്മശ്രീ പള്ളിവളപ്പിൽ, മുഹമ്മദ് അഷറഫ് കോട്ടക്കൽ, മഹിജ എടോളി, പി എം ഹരിദാസൻ, ഷജ്മിന അസൈനാർ, പിഎം റിയാസ് കൗൺസിലർമാരായ കെ സി ബാബുരാജ്, സ്മിതേഷ് ഫാത്തിമ, റസാഖ് എന്നിവർ പങ്കെടുത്തു. രമ്യ പി പി (സി ഡി എസ് ചെയർപേഴ്സൺ) സ്വാഗതവും, അനഘ ആർ ഡിപിഎം നന്ദിയും പറഞ്ഞു.

