കുടുംബശ്രീ സി ഡി എസ് ബാലസഭ ബാലസദസ്സ് നഗരസഭാതല ഉദ്ഘാടനം ഒക്ടോബർ 2ന് നടന്നു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ ബാലസദസ്സ് നഗരസഭാതല ഉദ്ഘാടനം ഒക്ടോബർ 2ന് പന്തലായനി കലാസമിതിയിൽവെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു. ബാലസമിതി പ്രസിഡണ്ട് ആദിത്യൻ അധ്യക്ഷത വഹിച്ചു.

സി ഡി എസ് ചെയർപേഴ്സൻ ഇന്ദുലേഖ എം പി, സി ഡി എസ് മെമ്പർ റീന എം എന്നിവർ സംസാരിച്ചു. ബാലസഭ ആർ പി ഫാത്തിമ ടി വി, സന്തോഷ് കെ വി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ബാലസദസ്സ് സെക്രട്ടറി ശ്രീനന്ദ സ്വാഗതവും എ ഡി എസ് ചെയർ പേഴ്സൻ നന്ദിയും പറഞ്ഞു.
