കുടുംബശ്രീ ബാലസഭ താമരശ്ശേരി ചുരത്തിൽ മഴ യാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: കുടുംബശ്രീ ബാലസഭ താമരശ്ശേരി ചുരത്തിൽ മഴ യാത്ര സംഘടിപ്പിച്ചു. പരിസ്ഥിതിയോട് കൂടുതൽ ഇണങ്ങി ജീവിക്കേണ്ടത് ഇന്നിൻറെ ഒരു ആവശ്യമായി ഏവരും അംഗീകരിക്കുന്നതാണ്. എന്നാൽ എല്ലാ കൂട്ടുകാർക്കും ഇനിയും ഇതിൻറെ പ്രാധാന്യം തിരിച്ചറിഞ്ഞു എന്ന് നാം ആരും കരുതുന്നില്ല. എല്ലാ വർഷവും താമരശ്ശേരി ചുരത്തിൽ നടക്കുന്ന മഴ നടത്തം ഈ അർത്ഥത്തിലാണ് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കൂട്ടുകാർക്ക് അവസരം ഒരുക്കാൻ ഇടപെട്ടത്.

സംഘാടകർ ഏറെ സന്തോഷത്തോടെ അപേക്ഷ അംഗീകരിക്കുകയും ഇവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. എം.എ. ജോൺസൺ സാർ നൽകിയ സഹായം വളരെ വലുതായിരുന്നു. ചുരം നടത്തത്തിന് ശേഷം തുഷാരഗിരിയിലും കൂട്ടുകാർ സന്ദർശിച്ചു. 44 വാർഡുകളിലെയും ബാലസഭ ശാക്തീകരിക്കാൻ ഈ ഇടപെടൽ മൂലം കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. കെ.ഷിജു ചെയർമാൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി കൊയിലാണ്ടി നഗരസഭ.
