കുടുംബശ്രീ ADS വാർഷികം “ധ്വനി 2025” സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ കോമത്ത്കര 30-ാം വാർഡ് കുടുംബശ്രീ ADS വാർഷികം “ധ്വനി 2025” സംഘടിപ്പിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി കെ ഷീന അധ്യക്ഷയായി. സെക്രട്ടറി ഷീന ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ. ബിജു, സിംന വികാസ് സുധാകരൻ ശിവദം, സജീവൻ കൈലാസ് എന്നിവർ സംസാരിച്ചു. LSS, USS, SSLC ഉന്നത വിജയികളെ അനുമോദിച്ചു. വയോജനങ്ങൾ, ബാലസഭ, ഓക്സിലറി, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ കലാപരികൾ അവതരിപ്പിച്ചു. എഡിഎസ്. വൈസ് പ്രസിഡണ്ട് ഷൽന സ്വാഗതവും ഷീജ ഷൈജു നന്ദിയും പറഞ്ഞു.

