കെടിഎസ് ബാലവേദി വർണ്ണ കൂടാരം സമാപിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി കെ.ടി ശ്രീധരൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കെടിഎസ് ബാലവേദി വർണ്ണ കൂടാരം പരിപാടിയുടെ സമാപനം ഊർമ്മിള ടീച്ചർ ഉദ്ഘാടനം ചെയ്തു. വി. രമേശൻ അധ്യക്ഷനായി. മഴക്കാല രോഗങ്ങളെപ്പറ്റി JPHN നിഷ ക്ലാസെടുത്തു. സാഹിത്യോത്സവത്തിന് രശ്മി ദേവി നേതൃത്വം നൽകി.
.

.
വർണക്കൂടാരത്തിൻ്റെ ഭാഗമായി ചിത്രോത്സവം പ്രകൃതി നടത്തം, പരിസര ശുചീകരണം, കളിയരങ്ങ് എന്നിവ നടന്നു. കെ കെ രാജീവൻ, രഞ്ജിത്ത് കെ, വിനോദ് കുമാർ, സനിത്ത് രാജ് എന്നിവർ നേതൃത്വം നൽകി. ബാലവേദി കോ-ഓർഡിനേറ്റർ വിജിത്ത്കുമാർ സ്വാഗതവും കെ ടി സിനേഷ് നന്ദിയും പറഞ്ഞു.



