തിരുവനന്തപുരത്ത് കെഎസ്‌യു അക്രമം; നവകേരള സദസ്സിൻറെ ബോർഡുകൾ നശിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‌യു അക്രമ സമരത്തിൽ നവകേരള സദസ്സിൻറെ ബോർഡുകൾ നശിപ്പിച്ചു. യൂത്ത് കോൺഗ്രസിന് പിന്നാലെ തലസ്ഥാനത്ത് അഴിഞ്ഞാടി അക്രമം നടത്തി കെഎസ്‌യു. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് കെ എസ് യു മാർച്ചിന്റെ മറവിൽ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്.

നവകേരള സദസ്സിന് മുന്നോടിയായി വെച്ച പ്രചരണ ബോർഡുകൾ കെഎസ്‌യുക്കാർ നശിപ്പിച്ചു. പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞു. നവകേരള സദസ്സിന് കരിങ്കൊടി കാണിച്ചവരെ അക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു അക്രമസമരം നടത്തുന്നത്.

