കെഎസ്ടിഎ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കെഎസ്ടിഎ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു. ചുട്ടുപൊള്ളുന്ന വേനലിൽ പൊതുജനങ്ങൾക്ക് ശുദ്ധജലം നൽകുക എന്ന ലക്ഷ്യത്തോടെ കെഎസ്ടിഎ കൊയിലാണ്ടി ഉപജില്ല സംഘടിപ്പിച്ച തണ്ണീർ പന്തൽ പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ നിർവഹിച്ചു.

ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡി. കെ ബിജു, സി ഉണ്ണികൃഷ്ണൻ സബ്ജില്ലാ ഭാരവാഹികളായ ഡോ: രഞ്ജിത്ത് ലാൽ കെ പി, ഷാജി കീഴരിയൂർ, ഗണേഷ് കക്കഞ്ചേരി എന്നിവർ സംസാരിച്ചു. സബ്ജില്ലാ പ്രസിഡണ്ട് പി. പവിന അധ്യക്ഷത വഹിച്ചു. ഡോ: പി കെ ഷാജി സ്വാഗതവും ജി. ആർ സജിത്ത് നന്ദിയും പറഞ്ഞു.
