KOYILANDY DIARY.COM

The Perfect News Portal

വിദ്യാഭ്യാസ കലണ്ടറിലെ അശാസ്ത്രീയതക്കെതിരെ KSTA പ്രതിഷേധ ധർണ്ണ

വിദ്യാഭ്യാസ കലണ്ടറിലെ അശാസ്ത്രീയതക്കെതിരെ KSTA പ്രതിഷേധ ധർണ്ണ. വിദ്യാഭ്യാസ കലണ്ടറിലെ 220 ദിവസമെന്ന സർക്കാർ തീരുമാനം പിൻവലിക്കുക, ആറാം പ്രവൃത്തി ദിനം ഒഴിവാക്കുക, വിദ്യാർത്ഥികളുടെ പഠനാനുബന്ധപ്രവർത്തനങ്ങൾക്കുള്ള തടസ്സങ്ങൾ ഒഴിവാക്കുക എന്നി മുദ്രാവാക്യങ്ങളുയർത്തിയാണ് KSTA കൊയിലാണ്ടി അധ്യാപകരുടെ പ്രതിഷേധ ധർണ്ണ നടത്തിയത്.
പുതിയ ബസ്സ്റ്റാൻഡ് പരിസരത്തു വെച്ചു നടന്ന ധർണയിൽ
നൂറു കണക്കിന് അധ്യാപകർ പങ്കെടുത്തു. ധർണ്ണ സമരം KSTA കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വി. വി വിനോദ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡണ്ട് പവിന പി. അധ്യക്ഷത വഹിച്ചു. ഗണേഷ് കക്കഞ്ചേരി അഭിവാദ്യ പ്രസംഗം നടത്തി. ഡോ. പി.കെ. ഷാജി സ്വാഗതവും ഡോ. ലാൽ രജ്ഞിത് നന്ദിയും പറഞ്ഞു.
Share news