KOYILANDY DIARY.COM

The Perfect News Portal

കെഎസ്ടിഎ സായാഹ്ന ധർണ സംഘടിപ്പിച്ചു

കോഴിക്കോട് ഭിന്നശേഷി നിയമനത്തിന് തസ്‌തിക മാറ്റിവെച്ച വിദ്യാലയങ്ങളിലെ മറ്റ് നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട്‌ കെഎസ്ടിഎ സായാഹ്ന ധർണ സംഘടിപ്പിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുമ്പിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡണ്ട് പി എസ് സ്-മിജ ഉദ്ഘാടനം ചെയ്തു. നിലവിലെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി പുതുതായി ജോലിയിൽ പ്രവേശിച്ച അധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നതിൽ ചില ഉദ്യോ​ഗസ്ഥർ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് ധർണയിൽ ആവശ്യമുയർന്നു.

ഭിന്നശേഷി നിയമനത്തിന്  തസ്‌തികകൾ മാറ്റിവെച്ച വിദ്യാലയങ്ങളിലെ മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിനനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ്  കുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, കെ എൻ സജീഷ് നാരായണൻ, വി പി മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ ട്രഷറർ പി കെ രാജൻ നന്ദിയും പറഞ്ഞു.

 

 

Share news