കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് സംസ്കാരിക കൺവെൻഷൻ
കെ.എസ്.എസ്.പി. യു മേലടി ബ്ലോക്ക് സംസ്കാരി വേദിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക കൺവെൻഷൻ നടന്നു. തിക്കോടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവെൻഷൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സാംസ്കാരിക വേദി കൺവീനർ പി.കെ.ദാമു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ വി.ഒ. ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
.

.
ജില്ലാ ട്രഷറർ എൻ കെ ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് രക്ഷാധികാരി ഗോവിന്ദൻ മാസ്റ്റർ, എം.എ വിജയൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ, സെക്രട്ടറി എൻ. എം. കുഞ്ഞിരാമൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ. ടി ചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് കമ്മിറ്റി മെമ്പർ ഉമ്മർ അരീക്കര, യൂണിറ്റ് പ്രസിഡണ്ട് ബാബു മാസ്റ്റർ. പി.ടി, യൂണിറ്റ് സംസ്കാരിക വേദി കൺവീനർ ചന്ദ്രൻ നമ്പ്യേരി, ബാബു പടിക്കൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി സ്വാഗതവും, യൂണിറ്റ് സെക്രട്ടറി വി.ടി. ഗോപാലൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
.

.
തുടർന്ന് നടന്ന കാവ്യസദസ്സിൽ പത്മനാഭൻ മേപ്പയ്യൂർ, സി.കെ. ബാലകൃഷ്ണൻ കീഴരിയൂർ, വി.ഒ. ഗോപാലൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി, രാരിച്ചൻ കൊഴുക്കല്ലൂർ, നളിനി കണ്ടോത്ത്, വസന്ത പി എം എന്നിവർ കവിതകൾ അവതരിപ്പിച്ചു.
