സംസ്ഥാന സമ്മേളനം വിജയിപ്പാക്കാനൊരുങ്ങി കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് കമ്മിറ്റി

പയ്യോളി: കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന്‍റെ മുന്നൊരുക്കങ്ങളുമായി മേലടി ബ്ലോക്ക് കമ്മിറ്റി കൗൺസിൽ യോഗം ചേർന്നു. 2026 ൽ കോഴിക്കോട് വെച്ചാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്. യോഗം സംസ്ഥാന കമ്മിറ്റി അംഗം ഇടത്തിൽ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ ശശിധരൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.
.

.
രക്ഷാധികാരി കെ. ഗോവിന്ദൻ മാസ്റ്റർ, ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ, സംസ്ഥാന കൗൺസിലർമാരായ ടി. കുഞ്ഞിരാമൻ മാസ്റ്റർ, എം. എം കരുണാകരൻ മാസ്റ്റർ, വനജ വി, ബ്ലോക്ക് സെക്രട്ടറി എ .എം കുഞ്ഞിരാമൻ, എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റിയുടെ സാരഥിയും അധ്യാപന രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന നളിനി കണ്ടോത്തിന്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇല്ലത്ത് രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സുമതി ടീച്ചർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ മാസ്റ്റർ നന്ദി പറഞ്ഞു.
