KSSPU കൊയിലാണ്ടി ബ്ലോക്ക് വനിതാ കൺവെൻഷൻ

കൊയിലാണ്ടി: KSSPU കൊയിലാണ്ടി ബ്ലോക്ക് വനിതാ കൺവെൻഷൻ സംസ്ഥാന കമ്മറ്റി അംഗം ടി വി ഗിരിജ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സാംസ്ക്കാരിക നിലയത്തിൽ വെച്ച് ചേർന്ന പരിപാടി ബ്ലോക്ക് വനിതാവേദി ജോ. കൺവീനർ ശുഭ ടീച്ചർ അധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ മെമ്പർ അഡ്വ. സീന മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിതാവേദി കൺവീനർ രമണി ടീച്ചർ, സംസ്ഥാന കൗൺസിൽ മെമ്പർ ശ്രീധരൻ അമ്പാടി, ശ്രീമതി ടീച്ചർ, സുമലത ടീച്ചർ, പൊന്നമ്മടീച്ചർ എന്നിവർ സംസാരിച്ചു. ഊർമിള ടീച്ചർ പ്രഥമ പ്രതി ശ്രുതി എന്ന ബംഗാളി നോവലിന്റെ വായനാനുഭവം പങ്കുവെച്ചു സംസാരിച്ചു. തുടർന്ന് ട്രഷറിയിൽ നല്കേണ്ട ഡാറ്റാ ഫോം വിതരണം ചെയ്യുകയും, അത് പൂരിപ്പിക്കേണ്ട വിധം ബ്ലോക്ക് പ്രസിഡണ്ട് പി വി രാജൻ വിവരിക്കുകയും ചെയതു. തുടർന്ന് മെമ്പർമാരുടെ കവിതാപാരായണം, ഓണപ്പാട്ടുകൾ, അക്ഷരശ്ലോക മത്സരം എന്നിവയും നടന്നു. കൺവെൻഷനിൽ 60 പേർ പങ്കെടുത്തു. ബ്ലോക്ക് വനിതാവേദി കൺവീനർ വിജയഭാരതി ടീച്ചർ സ്വാഗതം പറഞ്ഞു. ഉച്ചക്ക് 2 മണിയോടെ കൺവെൻഷൻ അവാസാനിച്ചു.
