KSSPU കൊല്ലം ഈസ്റ്റ് യൂണിറ്റ് വനിതാ കൺവെൻഷൻ
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കൊല്ലം ഈസ്റ്റ് യൂണിറ്റ് വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. വിയ്യൂർ സുജലാലയത്തിൽ വെച്ച് നടന്ന കൺവൻഷൻ ബ്ലോക്ക് വനിതാ കൺവീനർ വിജയഭാരതി ഉദ്ഘാടനം ചെയ്തു. എം.പി. ഗീത അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് പി.വി രാജൻ, യൂണിറ്റ് സെക്രട്ടറി പി.കെ ബാബുരാജ്, ജോയിന്റ് സെക്രട്ടറി രവീന്ദ്രൻ കോവിലേരി എന്നിവർ സംസാരിച്ചു. പാർലിമെൻ്റ് പാസ്സാക്കിയ വനിതാ ബിൽ ഉടൻ നടപ്പിലാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. സുജലാലയം ലീല സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സുജല. P.T (കൺവീനർ), നാരായണി ടീച്ചർ (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

