കെഎസ്എസ്പിയു ജില്ലാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഏപ്രിൽ 8, 9 തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് പി.വി. രാജൻ അധ്യക്ഷത വഹിച്ചു.
.

.
സംസ്ഥാന സിക്രട്ടറി ടി.വി. ഗിരിജ, സംസ്ഥാന കമ്മറ്റിയംഗം സി. അപ്പുക്കുട്ടി ജില്ലാ വൈസ് പ്രസിഡണ്ട് എടത്തിൽ ദാമോദരൻ, പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് NKK മാരാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കൺവീനർ ശ്രീധരൻ അമ്പാടി സ്വാഗതവും ടി.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
