KOYILANDY DIARY.COM

The Perfect News Portal

നെഹ്റു ട്രോഫി വളളം കളി കാണാൻ യാത്രക്കാർക്ക് പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: നെഹ്റു ട്രോഫി വളളം കളി കാണാൻ യാത്രക്കാർക്ക് പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി. ഓഗസ്റ്റ് 10 ന്  പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വളളം കളി ആസ്വദിക്കാൻ ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ  നിന്നും  വള്ളംകളി പ്രേമികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. വളളംകളിയുടെ ടിക്കറ്റ് ഉൾപ്പെടെ ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സുകൾ ഒരുക്കിയാണ് വിവിധ ജില്ലകളില്‍ നിന്നും ട്രിപ്പുകൾ ക്രമീകരിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ കെഎസ്ആർടിസി വഴിയുള്ള ടിക്കറ്റ്‌ വിൽപ്പനയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇത്തവണ കൂടുതൽ ബസുകൾ എത്തിക്കുന്നതിനൊപ്പം കൂടുതൽ ജില്ലകളിൽ ടിക്കറ്റ് വിൽപ്പനയ്ക്കുള്ള സംവിധാനവും ഒരുക്കാൻ  കെഎസ്ആർടിസി തയ്യാറെടുക്കുന്നു. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ്  യാത്ര ക്രമീകരിച്ചിരിക്കുന്നത്.  ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ :-+919846475874

 

 

വിവിധ ടിക്കറ്റ് നിരക്കുകള്‍

Advertisements

1. ടൂറിസ്റ്റ് ഗോള്‍ഡ്
(നെഹ്രു പവലിയന്‍)
RS 3000/-

2. ടൂറിസ്റ്റ് സില്‍വര്‍ 
(നെഹ്രു പവലിയന്‍)        
RS 2500/-

3. റോസ് കോര്‍ണര്‍
 (ചെയര്‍)
RS 1000/-

4. വിക്ടറി ലെയ്ന്‍
(വുഡന്‍ ഗാലറി)
RS 500/-

Share news