തിരുവനന്തപുരത്ത് കെഎസ്ആർടിസിബസ് തടഞ്ഞ സംഭവം: മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും പ്രതികളല്ല
.
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയറും എംഎൽഎയും പ്രതികളല്ല. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും പ്രതികളല്ലാത്തത്. മേയറുടെ സഹോദരൻ അരവിന്ദിനെ കേസിൽ പ്രതി ചേര്‍ത്തു. ഡ്രൈവർ യദു നൽകിയ പരാതിയിലാണ് കുറ്റപത്രം തയ്യാറായത്. മേയറെ അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർ യദുവിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.

ഡ്രൈവര്‍ യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ചാണ് കേസെടുത്തത്. കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് പിന്നീട് കേസെടുക്കുകയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാകും കേസ് പരിഗണിക്കുക.

2024 ഏപ്രില്‍ 27ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പാളയത്തു വെച്ച് മേയറും ഭര്‍ത്താവും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞതാണ് കേസിന് വഴിവെച്ചത്. പിന്നീട് ഡ്രൈവറുമായി വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തു.




