KSRTC ജീവനക്കാർ GST ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് KSRTC ജീവനക്കാർ ജിഎസ്‌ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. KSRTC യെ തകർക്കുന്ന ഇന്ധന വില വർധന പിൻവലിക്കുക, ബൾക്ക് പർച്ചേയ്സിനുള്ള അധിക വില വർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് KSRTC എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു സമരം. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി റഷീദ് അധ്യക്ഷനായി. പി കെ സന്തോഷ്, പി എ ജോജോ, സി എ പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ സി. അനൂപ് സ്വാഗതവും, ടി സൂരജ് നന്ദിയും പറഞ്ഞു.

