KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിന്നും ആരംഭിക്കാനിരുന്ന കെഎസ്.ആർ ടി.സി. പുതിയ സർവീസ് നിലച്ച മട്ടിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്നും കെഎസ്.ആർ ടി.സി. ആരംഭിക്കാനിരുന്ന പുതിയ സർവീസ് നിലച്ച മട്ടിൽ കൊയിലാണ്ടിയിൽ നിന്നും പാലക്കാട്ടേക്കായിരുന്നു പുതിയ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇപ്പോൾ താമരശ്ശേരിയിൽ നിന്നും പാലക്കാട്ടെക്ക് സർവീസ്നടത്തിയിരുന്ന ബസ് കൊയിലാണ്ടിയിൽ നിന്നും ആരംഭിക്കാനായിരുന്നു അധികൃതർ തീരുമാനിച്ചിരുന്നത്. ബസ് പുറപ്പെടുന്ന സമയവും, തിരിച്ചെത്തുന്ന സമയവും കെ.എസ്.ആർ.ടി.സി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു കഴിഞ്ഞ മാസം സർവ്വീസ് തുടങ്ങുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്.

പിന്നീട് ഇതിനെ പറ്റി യാതൊരു അറിയിപ്പും ഉണ്ടായില്ല. സ്വകാര്യ ബസ്സുടമകളിൽപ്പെട്ട പ്രധാനപ്പെട്ടവർ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സർവ്വീസ് അട്ടിമറിച്ചെതെന്നാണ് ആരോപണമുയരുന്നത്. സ്വകാര്യ ബസ് ലോബികളാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. മാത്രമല്ല കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ 6 ഓളം ബസ്സുകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ ഈ സർവീസും മുടങ്ങിയതിനു പിന്നിൽ സ്വകാര്യ ബസ്സ് ലോബി തന്നെയാണെന്നാണ് പറയുന്നത്.

Advertisements

കെ.എസ്.ആർ.ടി.സി നല്ല കളക്ഷൻ നേടികൊടുത്തിരുന്ന സർവീസുകളായിരുന്നു ഇത്. അതിരാവിലെ മുതൽ ആരംഭിക്കുന്ന സർവീസ് രാത്രി 9 മണിക്കാണ് നിർത്തിയിരുന്നത്. കൊയിലാണ്ടി താമരശേരി റൂട്ടിൽ യാത്രകാർക്ക് ഏറെ പ്രിയങ്കരമായിരുന്നു ഈ റൂട്ടിലെ സർവീസുകൾ. എന്നാൽ സ്വകാര്യ ബസ്സുകൾക്ക് കനത്ത അടിയായിരുന്നത് കാരണം ഡിപ്പോയിലെ പ്രധാന ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സർവീസ് അട്ടിമറിച്ച് ഒരോന്നായി ക്രമേണ സർവീസ് നിർത്തിക്കുകയായിരുന്നു എന്നാണ് പറയുന്നത്. കൂടാതെ കൊയിലാണ്ടിയിൽ നിന്നും പെരിന്തൽമണ്ണയിലേക്കും ടി.ടി. സർവീസ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഈ ബസ്സുകളും സർവീസ് നിലക്കുകയായിരുന്നു.

Advertisements