കെ.എസ്.എസ്.പി.യു പന്തലായനി നോർത്ത് യൂണിറ്റ് കൺവെൻഷൻ നടത്തി

കെ.എസ്.എസ്.പി.യു പന്തലായനി നോർത്ത് യൂണിറ്റ് കൺവെൻഷൻ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.വി.രാഘവൻ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.രാമകൃഷ്ണൻ മാസ്റ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പെൻഷൻ കുടിശിക അനുവദിക്കുക, മെഡിസെപ് അപാകത പരിഹരിക്കുക എന്നിവ യോഗം ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. 75 വയസ് കഴിഞ്ഞ മുതിർന്ന മെമ്പർമാരെ സംസ്ഥാന കൗൺസിലർ പി.സുധാകരൻ മാസ്റ്റർ ആദരിച്ചു. പുതിയ മെമ്പർമാർക്ക് ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൻ.കെ. പ്രഭാകരൻ അംഗത്വ സീറ്റ് നൽകി.

എസ്.എസ്.എൽ.സി, +2 ഉന്നത വിജയികളെ ബ്ലോക്ക് സെക്രട്ടറി എം.എം ചന്ദ്രൻ മാസ്റ്റർ അനുമോദിച്ചു. ചടങ്ങിന് സെക്രട്ടറി ടി.എം.സുധാകരൻ സ്വാഗതവും യൂണിറ്റ് ട്രഷർ കെ.പി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

