KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന റവന്യൂ (ദേവസ്വം) വകുപ്പിന്റെ കീഴില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രകലാ അക്കാദമി നല്‍കുന്ന 2023-24 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്ര കലാശ്രീ പുരസ്‌കാരം പ്രമുഖ ഗാനരചയിതാവും സംവിധായകനും സംഗീതജ്ഞനുമായ ശ്രീകുമാരന്‍ തമ്പിക്ക്. എം വിജിന്‍ എംഎല്‍എ കണ്ണൂര്‍ പിആര്‍ഡി ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 25,001 രൂപയും മൊമെന്റോയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം.

ക്ഷേത്ര കലാ ഫെലോഷിപ്പുകള്‍ക്ക് പ്രമുഖ നങ്ങ്യാര്‍ കൂത്ത് കലാകാരി ഉഷ നങ്ങ്യാര്‍, മോഹിനിയാട്ട കലാകാരിയും സിനിമാതാരവുമായ നിഖില വിമല്‍ എന്നിവര്‍ അര്‍ഹരായി. 15001 രൂപ, മൊമെന്റോ, സാക്ഷ്യപത്രം എന്നിവയാണ് പുരസ്‌കാരം. സെപ്റ്റംബര്‍ രണ്ടാം വാരം ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

 

മറ്റ് പുരസ്‌കാരങ്ങള്‍:
ക്ഷേത്ര കലാ അവാര്‍ഡുകള്‍ (7500 രൂപ, മൊമെന്റോ, സാക്ഷ്യപത്രം)-കഥകളി: മാധവന്‍. കെ, വെങ്ങര, അക്ഷര ശ്ലോകം: ഒ.എം. മധുസൂദനന്‍, പൊയ്യൂര്‍, മയ്യില്‍, ലോഹ ശില്‍പം: ഉണ്ണി കാനായി, പയ്യന്നൂര്‍, ദാരു ശില്‍പം: സുരേഷ് കുമാര്‍, എ.ജി, അയിലൊഴുക്കത്ത്, ചെങ്ങന്നൂര്‍, ചുമര്‍ ചിത്രം: എം. നളിന്‍ ബാബു, പെരുവല്ലൂര്‍, തൃശൂര്‍, ചെങ്കല്‍ ശില്‍പം: തമ്പാന്‍. എം.വി, പുതിയകണ്ടം, ചെറുവത്തൂര്‍ ഓട്ടന്‍ തുള്ളല്‍: പയ്യന്നൂര്‍ കൃഷ്ണന്‍ കുട്ടി മാസ്റ്റര്‍, ഏച്ചിലാം വയല്‍, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം: വിനോദ് കണ്ടംകാവില്‍, ഒല്ലൂര്‍, തൃശൂര്‍, കൃഷ്ണനാട്ടം: കെ. ചന്ദ്രശേഖരന്‍, മമ്മിയൂര്‍, തൃശ്ശൂര്‍, ചാക്യാര്‍കൂത്ത്: വിനീത് വി.ചാക്യാര്‍, എളവൂര്‍, അങ്കമാലി, ബ്രാഹ്മണിപ്പാട്ട്: വത്സല ഡി. നമ്പ്യാര്‍, ഇളമക്കര, എറണാകുളം, ക്ഷേത്ര വാദ്യം: മട്ടന്നൂര്‍ ശ്രീരാജ്, കണ്ണൂര്‍, കളമെഴുത്ത്: ഹരീഷ് പി.കെ, നാഗശേരി, പാലക്കാട്, തീയാടിക്കൂത്ത്: ജയചന്ദ്രന്‍ ടി.പി, കാവുവട്ടം, ചെര്‍പ്പുളശ്ശേരി, തിരുവലങ്കാര മാലകെട്ട്: കെ.എം ശ്രീനാഥന്‍, ഏറ്റുകുടുക്ക.
സോപാന സംഗീതം: അച്ചുതാനന്ദന്‍. പി, നടാല്‍, എടക്കാട്, മോഹിനിയാട്ടം: കലാമണ്ഡലം പ്രഷീജ ഗോപിനാഥ്, ഇരിങ്ങാലക്കുട, കൂടിയാട്ടം: കെ.പി. നാരായണന്‍ നമ്പ്യാര്‍, ആലുവ, യക്ഷഗാനം: എം.നാരായണന്‍ മാട്ട, മുള്ളേരിയ, കാസര്‍കോട്, ശാസ്ത്രീയ സംഗീതം: ഡോ. സി.കെ. ഭാനുമതി, തൃച്ചംബരം, നങ്ങ്യാര്‍ കൂത്ത് : രശ്മി. കെ, പുതുശ്ശേരി, ചെറുതുരുത്തി, പാഠകം: കെ.കെ. ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, അയ്യന്തോള്‍, തിടമ്പുനൃത്തം: ഉപേന്ദ്ര അഗ്ഗിത്തായ, തൃക്കണ്ണാപുരം, ബേക്കല്‍, തോല്‍പ്പാവക്കൂത്ത്: കെ.എന്‍. പുഷ്പരാജന്‍ പുലവര്‍, കൂനത്തറ, ജീവതക്കളി: മാങ്കുളം ജി.കെ നമ്പൂതിരി, കരീലക്കുളങ്ങര, കായംകുളം, കോല്‍ക്കളി: പ്രഭാകരന്‍. എ.വി, തങ്കയം, തൃക്കരിപ്പൂര്‍, ക്ഷേത്ര കലാ ഡോക്യുമെന്ററി: സുരേഷ് അന്നൂര്‍, പയ്യന്നൂര്‍.

Advertisements

 

ഗുരുപൂജാ പുരസ്‌കാരം (7500 രൂപ, മൊമെന്റോ, സാക്ഷ്യപത്രം)
കഥകളി: കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കൈതപ്രം, അക്ഷരശ്ലോകം: കുഞ്ഞിക്കൃഷ്ണമാരാര്‍.കെ.വി, മാവിച്ചേരി, ചുമര്‍ചിത്രം, ശ്രീകുമാര്‍ കെ. എരമം, കണ്ണൂര്‍, ഓട്ടന്‍തുള്ളല്‍: കലാമണ്ഡലം ഗോപിനാഥപ്രഭ, കവളപ്പാറ, ക്ഷേത്ര വാദ്യം: ചെറുതാഴം ചന്ദ്രന്‍ മാരാര്‍, കണ്ണൂര്‍, ക്ഷേത്ര വാദ്യം: എരമം ഗോപാലകൃഷ്ണമാരാര്‍, കണ്ണൂര്‍, ക്ഷേത്ര വാദ്യം: ചിറക്കല്‍ ശ്രീധര മാരാര്‍ ചിറ്റന്നൂരിന് മരണാനന്തര ബഹുമതി, ക്ഷേത്ര വാദ്യം: കോറോം ഉണ്ണികൃഷ്ണമാരാര്‍, പയ്യന്നൂര്‍, ക്ഷേത്ര വാദ്യം: ചെറുതാഴം ഗോപാലകൃഷ്ണമാരാര്‍, കണ്ണൂര്‍, മോഹിനിയാട്ടം: കലാമണ്ഡലം സംഗീത പ്രസാദ്, നെല്ലുവായ്, തൃശൂര്‍, മോഹിനിയാട്ടം: കലാമണ്ഡലം ബിന്ദു മാരാര്‍, പൂമംഗലം തളിപ്പറമ്പ്, ശാസ്ത്രീയ സംഗീതം: ഡോ. വെള്ളിനേഴി സുബ്രഹ്മണ്യം, പാലക്കാട്

ക്ഷേത്ര കലാമൃതം പുരസ്‌കാരം (7500 രൂപ, മൊമെന്റോ, സാക്ഷ്യപത്രം)
ക്ഷേത്ര വാദ്യം: രാജേഷ് കെ.വി, ചെറുകുന്ന്, മോഹിനിയാട്ടം: അനില. ഒ, തുളിച്ചേരി, കണ്ണൂര്‍, മോഹിനിയാട്ടം: വേണി. പി, നെട്ടുമ്പുര, ചെറുതുരുത്തി, ശാസ്ത്രീയ സംഗീതം: വത്സരാജ് പയ്യന്നൂര്‍, മാവിച്ചേരി, ശാസ്ത്രീയ സംഗീതം: രമേശന്‍ പെരിന്തട്ട, അരവഞ്ചാല്‍, ചുമര്‍ചിത്രം: അനു അമൃത, നോര്‍ത്ത് പറവൂര്‍.

 

യുവ പ്രതിഭാ പുരസ്‌കാരം (7500 രൂപ, മൊമെന്റോ, സാക്ഷ്യപത്രം)
ക്ഷേത്രവാദ്യം: അഭിഷേക് കുഞ്ഞിരാമന്‍, തളിയില്‍, മോഹിനിയാട്ടം: ഡോ. ദിവ്യ നെടുങ്ങാടി, പുതുപ്പരിയാരം, പാലക്കാട്, തിടമ്പു നൃത്തം: വട്ടക്കുന്നം ഹരികൃഷ്ണന്‍ നമ്പൂതിരി, എടയാര്‍, ഓട്ടന്‍ തുള്ളല്‍: അനീഷ് മണ്ണാര്‍ക്കാട്, ഉച്ചാരക്കടവ്, മലപ്പുറം കണ്ണൂര്‍ ജില്ലയിലെ മാടായിക്കാവ് ആസ്ഥാനമായി 2015 ല്‍ രൂപീകൃതമായ ക്ഷേത്രകലാ അക്കാദമി ക്ഷേത്രകലകളുടെ പ്രോത്സാഹനം, പ്രചാരണം, ജനകീയവത്കരണം എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി നിരവധി സംരംഭങ്ങളിലൂടെ സഹൃദയ മനസ്സില്‍ ഇടം പിടിച്ചിരിക്കുകയാണെന്ന് എം വിജിന്‍ എംഎല്‍എ പറഞ്ഞു.

 

ആയിരത്തിലധികം കുട്ടികള്‍ക്ക് വിവിധ ക്ഷേത്ര കലകളില്‍ പരിശീലനം നല്‍കി. ഇരുന്നൂറിലധികം ക്ഷേത്രകലാ സോദാഹരണ ക്ലാസുകള്‍ നടത്തി. ഇരുന്നൂറിലധികം ക്ഷേത്രകലാകാരന്മാര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഗുരു ചേമഞ്ചേരി, കെ. എസ് ചിത്ര, കലാമണ്ഡലം ഗോപിയാശാന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍ എന്നിവര്‍ ക്ഷേത്രകലാ അക്കാദമിയുടെ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ പ്രമുഖരാണ്. വാര്‍ത്താ സമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത്, ഭരണസമിതി അംഗങ്ങളായ ഗോവിന്ദന്‍ കണ്ണപുരം, ടി.കെ.സുധി, കലാമണ്ഡലം മഹേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Share news