കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ വടകര ഡിവിഷൻ സമ്മേളനം കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

കൊയിലാണ്ടി: കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (CITU) വടകര ഡിവിഷൻ സമ്മേളനം നവംബർ 28 ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമ്മേളനം CITU കൊയിലാണ്ടി ഏരിയ സെക്രട്ടറി അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് പ്രദീപൻ പി.ടി പതാക ഉയർത്തുകയും അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ഡിവിഷൻ സിക്രട്ടറി എം ഷാജി സ്വാഗതം പറഞ്ഞു.

രക്തസാക്ഷി പ്രമേയം ദിലീപും, അനുശോചന പ്രമേയം ശശി കുന്നുമ്മലും അവതരിപ്പിച്ചു. ഡിവിഷൻ റിപ്പോർട്ട് എം. ഷാജി അവതരിപ്പിച്ചു. സംഘടന റിപ്പോർട്ട് അജിത സി (WA സംസ്ഥാന വൈസ് പ്രസിഡണ്ട്) അവതരിപ്പിച്ചു. WA സംസ്ഥാന ഭാരവാഹികളായ രാജേഷ് മണാട്ട്, രഘുനാഥൻ കെ, പ്രമോദ് പി.കെ, അബ്ദുൾ അക്ബർ എം.എം, ഉണ്ണികൃഷ്ണൻ സി.വി. എന്നിവർ അഭിവാദ്യമർപ്പിച്ചു.
