KOYILANDY DIARY.COM

The Perfect News Portal

KSEB കൊയിലാണ്ടി സൗത്ത് സെക്ഷൻ (പൂക്കാട്) ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി

ചേമഞ്ചേരി: KSEB കൊയിലാണ്ടി സൗത്ത് സെക്ഷൻ (പൂക്കാട്) ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി. വടകര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സൈജ  അധ്യക്ഷയായ ചടങ്ങിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ശ്രീരാം ഉദ്ഘാടനം ചെയ്തു. സുരേഷ് കെ.പി, സുനിൽകുമാർ, എം ഷാജി, പ്രീതികേശൻ, ഷാജി എം, ശശി എൻ.കെ, ശശീന്ദ്രൻ കെ, വിവേക് വി , കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
.
.
സംസ്ഥാന തലത്തിൽ ജീവനക്കാർക്കായി നടത്തിയ ഓണം ഫെസ്റ്റിൽ കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മഹേഷ് കുമാർ AE യെ ചടങ്ങിൽ ആദരിച്ചു. ഭരണഭാഷ വാരാചണത്തിൻ്റെ ഭാഗമായി ആന്തട്ട ഗവൺമെന്റ് യു.പി അധ്യാപകൻ അരവിന്ദാക്ഷൻ മാസ്റ്റർ പ്രഭാഷണം നടത്തി. കൊയിലാണ്ടി സബ് ഡിവിഷൻ അസി. എഞ്ചിനീയർ ഉത്രസേനൻ പി.വി സ്വാഗതവും കൊയിലാണ്ടി സൗത്ത് AE സേതുമാധവൻ ഒ നന്ദിയും പറഞ്ഞു.
Share news