KOYILANDY DIARY.COM

The Perfect News Portal

KSEB ജീവനക്കാർ (CITU) വീട് സൗജന്യമായി വൈദ്യുതീകരിച്ച് നൽകി

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷനിലെ വർക്കേഴ്‌സ് അസോസിയേഷൻ (CITU) പ്രവർത്തകർ സൗജന്യമായി വൈദ്യുതീകരിച്ച് നൽകിയ അണേലയിലെ ലക്ഷ്മിയുടെ വീടിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭാധ്യക്ഷൻ അഡ്വ: കെ സത്യൻ നിർവഹിച്ചു. ചടങ്ങിൽ ജി.കെ രാജൻ അധ്യക്ഷ വഹിച്ചു. വടകര ഡിവിഷൻ കമ്മറ്റിയംഗം എം.സതീദേവി, സബ്ബ് എഞ്ചിനിയർമാരായ കെ. സി രാജൻ, സി.കെ വിനീതൻ, എം മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഗിരീഷ് സ്വാഗതവും,  സനൽകുമാർ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *